തിരുവനന്തപുരം : എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചതിന് പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലാ ഇൻസ്‌പെക്ടറെ സർവകലാശാല സ്‌ക്വാഡ് പിടിച്ചതിൽ ഡി.ജി.പിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

അന്വേഷണം നടത്തിയ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ കെ.എൽ.ജോൺകുട്ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

ഡി.ജി.പിയുടെ നിർദേശ പ്രകാരം പ്രിൻസിപ്പൽ കോപ്പിയടിയുടെ വിവരങ്ങൾ തേടി കേരള യൂണി. പരീക്ഷാ കൺട്രോളർക്കും ലോ അക്കാഡമിക്കും കത്ത് നൽകിയിരുന്നു. ഇരുവരുടെയും മറുപടികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കോപ്പിയടി പിടിച്ച സ്‌ക്വാഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയും നടപടിയെടുക്കും. കഴിഞ്ഞ ദിവസം ലാ അക്കാഡമിയിലെ പബ്ലിക് ഇന്റർനാഷണൽ വിഷയത്തിലെ പരീക്ഷയിലാണ് ഇൻസ്‌പെക്ടർ ആദർശിനെ കോപ്പിയടിച്ചതിന് പിടികൂടിയത്. സായാഹ്ന കോഴ്സിലെ വിദ്യാർത്ഥിയാണ് ആദർശ്.