
തിരുവനന്തപുരം : ആയുർവേദ കോളേജിൽ റാഗിംഗ് പരാതിയെ തുടർന്ന് സ്‌സ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ മോഡൽ പരീക്ഷ എഴുതിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.രാവിലെ തുടങ്ങിയ പ്രതിഷേധം വൈകിട്ട് വരെ തുടർന്നു.സസ്പെൻഷൻ നടപടികൾ പുനപരിശോധിക്കാമെന്ന പ്രിൻസിപ്പലിന്റെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.സമരത്തെത്തുടർന്ന് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി.കഴിഞ്ഞ ആഴ്ചയാണ് ആയുർവേദ കോളേജിന്റെ പൂജപ്പുരയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ജൂനിയർ കുട്ടികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചതായി പരാതിയുണ്ടായത്.തുടർന്നാണ് 2019 ബാച്ചിലെ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തത്.