
വിതുര:സമഗ്രവിദ്യാഭ്യാസ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിതുര ഗവൺമെന്റ് യു.പി സ്‌കൂളിലെ അദ്ധ്യാപക രക്ഷകർതൃസമിതിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ശില്പശാല ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,കൊപ്പം വാർഡ്‌മെമ്പർ നീതുരാജീവ്,ആനപ്പാറ വാർഡ്‌മെമ്പർ വിഷ്ണുആനപ്പാറ,മേമലവാർഡ്‌മെമ്പർ മേമലവിജയൻ,തള്ളച്ചിറ വാർഡ്‌മെമ്പർ സിന്ധു,ചേന്നൻപാറ വാർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശ്,എസ്.എം.സി ചെയർമാൻ എം.എസ്.റഷീദ്,പാലോട് എ.ഇ.ഒ ഷീജ.വി, വിതുര യു.പി.എസ് ഹെഡ്മിസ്ട്രസ് ശോഭനാദേവി.പി.പി,പാലോട് ബി.പി.സി ബൈജു.എസ്,സ്റ്റാഫ് സെക്രട്ടറി ജിജിലാൽ എം.ബി എന്നിവർ പങ്കെടുത്തു.