summer-camp-ulghadanam

കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ 10-ാം ക്ലാസ്‌ വിദ്യാർത്ഥികൾക്കായി 2006 മുതൽ നടത്തിവരുന്ന ട്യൂൺ ടു സക്സസ് മെഗാ ക്യാമ്പ് സമാപിച്ചു.പുതിയ അദ്ധ്യയന വർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി എത്തുന്ന വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളാണ് ക്യാമ്പിൽ നടന്നത്.കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ വഴിയാണ് ക്യാമ്പ് നടത്തിയിരുന്നത്.സാമൂഹിക സാംസ്കാരിക ഗണിത ശാസ്ത്ര രംഗത്തെ വിദഗ്ദ്ധരാണ് ക്ലാസുകൾ നയിച്ചത്. ഉദ്ഘാടനം വി.എസ്.എസ്.സി മുൻ ഡയറക്ടർ എം.ചന്ദ്രദത്തൻ നിർവഹിച്ചു. സീനിയർ പ്രിൻസിപ്പൽ സുനിൽ തോമസ്‌, ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽ കലാം,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര,കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ റഹീം,മുഹമ്മദ്‌ ഷെഫീക്ക്,എം.എസ്.ബിജോയ്, ഗിരിജ രാമചന്ദ്രൻ,എസ് .ദിവ്യ എന്നിവർ പങ്കെടുത്തു.