
പാലോട്:സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരള ജലയജ്‌ഞം പരിപാടിയുടെ ഭാഗമായി പച്ച വാർഡിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം വിനീത ഷിബു സ്വാഗതം പറഞ്ഞു.പാലോട് വാർഡിൽ വാർഡ് അംഗം വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാജിലാൽ ഉദ്ഘാടനം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജു സാം,തൊഴിലുറപ്പ് എ.ഇ എ.ഗോപിക,വേണുഗോപാൽ,ബീന,ആശാവർക്കർ രാഗിണി,ഗീത കുമാരി,മറ്റ് ആരോഗ്യപ്രവർത്തകർ,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.