p

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ടവ നാലുപേർക്ക് 24,60,405രൂപ നഷ്ടപരിഹാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബ്രിജിൻ മേരി (പൂന്തുറ), കെജിൻ ബോസ്‌കോ (പൊഴിയൂർ), റോമൽ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂർ) എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുക.
 കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെയും ജനറൽ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സർക്കാർ ഐ.ടി പാർക്കുകളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക കരാറടിസ്ഥാനത്തിൽ സൃഷ്ടിക്കും.

 എക്‌സൈസ് വകുപ്പിൽ വനിതാ പ്രാതിനിദ്ധ്യം ഉയർത്തുന്നതിന് 31 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാനും തീരുമാനിച്ചു.