വിതുര:തോട്ടുമുക്ക് മണലയം റസിഡന്റ്സ് അസോസിയേഷന്റെയും തിരുവനന്തപുരം ചൈതന്യാകണ്ണാശുപത്രിയടെയും നേതൃത്വത്തിൽ മണലയത്ത് നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാസെക്രട്ടറി തെന്നൂർ ഷിഹാബ് ഉദ്ഘാടനം ചെയ്തു.മണലയം റസിഡന്റ്സ് പ്രസിഡന്റ് മണലയം ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,മണലയം സി.എസ്.ഐ ചർച്ച് വികാരി ഫാ.എസ്.സാംദാസ്,മണലയം റസിഡന്റ്സ് രക്ഷാധികാരി കെ.വേലപ്പൻ,സെക്രട്ടറി എസ്.സതീഷ്‌കുമാർ, വൈസ് പ്രസിഡന്റ് സുജാബൈജു,ട്രഷറർ റീന.വൈ.ആർ,നജുമുന്നിസ്,ഡോ.റെയ്ച്ചൽ,സജി.ജെഫി, എന്നിവർ പങ്കെടുത്തു.