
കല്ലമ്പലം:കെ.ടി.സി.ടിക്ക് കീഴിലെ ആരോഗ്യമേഖലാ സ്ഥാപനങ്ങളായ കെ.ടി.സി.ടി നഴ്സിംഗ് സ്കൂൾ,കെ.ടി.സി.ടി ആശുപത്രി,കെ.ടി.സി.ടി പരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സ് ദിനം ആചരിച്ചു.വർക്കല ഡി.വൈ.എസ്.പി പി.നിയാസ് ദിനാചരണം ഉദ്ഘാടനം ചെയ്തു.ഡോ.പി.ജെ.നഹാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.സാബു,മുഹമ്മദ് നൈന നഴ്സിംഗ് ദിന സന്ദേശം നൽകി.മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ,നഴ്സിംഗ് സ്കൂൾ കൺവീനർ എ.ഫസിലുദ്ദീൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പോസ്റ്റർ പ്രദർശനം,നഴ്സിംഗ് ദിന പ്രതിജ്ഞ,ആരോഗ്യ ബോധവത്കരണ ക്ലാസ്,ക്വിസ് മത്സരങ്ങൾ,തെരുവ് നാടകം,ഫ്ലാഷ് മോബ്,കലാസാഹിത്യ മത്സരങ്ങൾ തുടങ്ങിയവ നടന്നു.കൊവിഡ് കാലഘട്ടത്തിൽ മികച്ച സേവനം അനുഷ്ടിച്ച ഇരുപതോളം നഴ്സുമാരെ ഡി.വൈ.എസ് .പി നിയാസ് ആദരിച്ചു.ഡോ.ലിജൂ വർഗീസ്,ഡോ.തോമസ് മാനുവൽ,റാണി പി.എസ്,എം.എസ്.ഷെഫീർ,എസ്.നഹാസ്,എൻ.എൻ.നിയാസ് ,അജീഷ്.ആർ.കൃഷ്ണൻ,ഐശ്വര്യ എസ്.ജി,തസ്നീം ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.