തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജി, ജ്യോഗ്രഫി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഓരോ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. എഡ്യൂക്കേഷണൽ സൈക്കോളജിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 26ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. ജ്യോഗ്രഫിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (എം.എ, എം.എസ്.സി) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി,എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന.ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം,യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 27ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.