
ചിറയിൻകീഴ്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ 'ജല നടത്തം' സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കോഴിമട വെയിലൂർ ഏലാതോടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.വൈസ് പ്രസിഡന്റ് മുരളീധരൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,പഞ്ചായത്തംഗങ്ങളായ വി.അജികുമാർ,എസ്.കവിത, മീന അനിൽ,ശ്രീചന്ദ്,ജെ.എസ്.ബൈജു, തൊഴിലുറപ്പ് എ. ഇ അഫ്ഷാക്, ഓവർസിയർ അഖിൽ, കൃഷി ഓഫീസർ അലക്സ് അജി, അസിസ്റ്റന്റ് സെമീന, തൊഴിലുറപ്പ് അംഗങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.