
മലയിൻകീഴ്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ നടന്ന കാമ്പെയിൻ അരുവിക്കര ആറിന്റെ തീരത്തുള്ള തത്തുപാറയിൽ നിന്ന് ആരംഭിച്ചു. തുടർന്ന് നടന്ന ജലസഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡീനകുമാരി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാൻ സ്വാഗതം പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത് ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ഷിബു, ശോഭന തങ്കച്ചി, സിന്ധു, ബാബുസഞ്ജയൻ, പി.എസ്. മായ, എസ്. ആശ, കെ. സുരേഷ് കുമാർ, എൻ.എസ്.എസ് വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജലസഭാ കോഓർഡിനേറ്റർ ശ്രീജ നന്ദി രേഖപ്പെടുത്തി.