
വെള്ളനാട്: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളനാട് പഞ്ചായത്തിലെ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി വാർഡുകളിൽ ജല നടത്തം സംഘടിപ്പിച്ചു. വെളിയന്നൂർ,ചാങ്ങ വാർഡുകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആശമോൾ അദ്ധ്യക്ഷത വഹിച്ചു. കണ്ണംപള്ളി വാർഡിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കമലരാജ് ഉദാഘാടനം ചെയ്തു. വാർഡ് മെമ്പർ റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജി. സന്തോഷ് കുമാർ, ഓവർസിയർ ബിജു തുടങ്ങിയവർ പങ്കെടുത്തു. പുതുമംഗലം വാർഡിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻകടുവാക്കുഴി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ഷീലകുമാരി, എ.ഡി.എസ് ചെയർ പേഴ്സൺ ഗീതാകുമാരി, വാർഡ് തല സമിതി അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.