
കാരേറ്റ്: ടാക്സി ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) കാരേറ്റ് യൂണിറ്റ് ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ഡി.സി.സി മെമ്പർ എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.പി.സി.സി നിർവാഹകസമിതി അംഗം വർക്കല കഹാർ നിർവഹിച്ചു. എ.ഇബ്രാഹിംകുട്ടി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി,ഡി.സി.സി മെമ്പർ എൻ. അപ്പുക്കുട്ടൻ നായർ,ജനപ്രതികളായ എസ്.ശിവപ്രസാദ്,സി.രുക്മിണി അമ്മ,എസ്.സുസ്മിത,ജി.രവീന്ദ്ര ഗോപാൽ,ആശ.എസ്,ബി.ജയചന്ദ്രൻ.ഐ.എൻ.ടി.യു.സി യൂണിറ്റ് സെക്രട്ടറി സന്തോഷ് കാരേറ്റ് എന്നിവർ സംസാരിച്ചു.