
തിരുവനന്തപുരം: ഇന്ന് രാവിലെ മുതൽ നാളെ വൈകിട്ട് 5വരെ ഒാൺലൈനായോ അക്ഷയ,ഫ്രണ്ട്സ്, ജനസേവനകേന്ദ്രങ്ങൾ വഴിയോ കെ.എസ്.ഇ.ബി കസ്റ്റമർ കെയർ സെന്റർ മുഖേനയോ വൈദ്യുതി ബില്ലുകൾ അടയ്ക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒാൺലൈൻ അധിഷ്ഠിത ഡിസാസ്റ്റർ റിക്കവറി സെന്റർ നവീകരിക്കുന്നതിന്റെ ഭാഗമായുള്ളജോലി നടക്കുന്നതിനാലാണിത്.ഇൗ സമയങ്ങളിൽ വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി സെക്‌ഷൻ ഒാഫീസുമായി നേരിട്ടോ 04712514710, 9496010101, 9496061061 നമ്പരുകളിലോ ബന്ധപ്പെടാം.