
ആറ്റിങ്ങൽ: ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ സയാഹ്ന ധർണ നടന്നു. എയിംസ് സെന്റർ തിരുവനന്തപുരത്ത് നടപ്പിലാക്കാൻ വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ച് ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലിൽ ധർണ നടന്നത്. മണ്ഡലം പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്,ജനറൽ സെക്രട്ടറി സുജി,വക്കം സജി,മഹിളാ മോർച്ച പ്രസിഡന്റ് ഷീബ, ജനറൽ സെക്രട്ടറി സരിത,മേഖലാ പ്രസിഡന്റ് രാധാകൃഷ്ണ,ജീവൻ ലാൽ എന്നിവർ സംസാരിച്ചു.