തിരുവനന്തപുരം : സ്‌റ്റെന്റ് ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സാ ഉപകരണങ്ങൾ ചെലവുകുറഞ്ഞ രീതിയിൽ ആഭ്യന്തരമായി വികസിപ്പിക്കണമെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബഹരി പറഞ്ഞു. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) സംഘടിപ്പിച്ച ദേശീയ സാങ്കേതികവിദ്യാ ദിനാചരണത്തിലെ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീചിത്രയിലെ ന്യൂറോ സർജറി പ്രൊഫസർ ഡോ. കൃഷ്ണ കുമാർ, ആർ.ജി.സി.ബി ഡീൻ ഡോ. ടി.ആർ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.