
ആര്യനാട്:കാർഗിലിൽ വിരമൃത്യുവരിച്ച ധീരജവാൻ എസ്.രതീഷ് അനുസ്മരണവും കീഴ്പാലൂർ നാഷണൽ തീയറ്റേഴ്സിന്റെ കുട്ടികൾക്കായുള്ള വേനൽക്യാമ്പും ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.സരസ്വതിയമ്മ,റീനാ സുന്ദരം,ലൈബ്രറി പ്രസിഡന്റ് വി.രത്നാകരൻ,സെക്രട്ടറി എസ്.സാജൻ,താലൂക്കത്സ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവംഗം വി.പി.സജികുമാർഎന്നിവർ സംസാരിച്ചു.രാവിലെ ധീര ജവാന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.