
മുടപുരം :കൂടത്തിൽ ഗോപിനാഥന്റെ സ്മരണയ്ക്കായി സി.പി.എം മുടപുരം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി,തെങ്ങുംവിള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സ്‌മൃതിമണ്ഡപം ആനത്തലവട്ടം ആനന്ദൻ അനാവരണംചെയ്തു.ഏരിയ കമ്മിറ്റി അംഗം എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി .മുരളി, ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ് , ജി .വേണുഗോപാലൻ നായർ, പി .മണികണ്ഠൻ, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി, വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ, ആർ.കെ. ബാബു, പി. പവനചന്ദ്രൻ, എൻ. രഘു, എൻ.എസ്. അനിൽ, ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.