
ബാലരാമപുരം: 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ കല്ലിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ നിർവഹിച്ചു.സിനിമാ താരം പ്രവീണ വിശിഷ്ടാതിഥിയായി.ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു.എസ്. സൈമൺ പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, നേമം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി. വി.ആർ, സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.കൃഷി ഓഫീസർ സ്വപ്ന സ്വാഗതം പറഞ്ഞു.