mala

തിരുവനന്തപുരം: ഇടവമാസപൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപം തെളിക്കും. ഇടവം ഒന്നായ 15ന് പുലർച്ചെ 5ന് നടതുറക്കും. തുടർന്ന് നിർമ്മാല്യദർശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും. 19 ന് രാത്രി 10ന് ഇടവമാസപൂജകൾ പൂർത്തിയാക്കി നടയടയ്ക്കും. വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.