ukl

ഉഴമലയ്ക്കൽ:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലനത്തിന്റെ ഉഴമലയ്ക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത നിർവഹിച്ചു.സ്കൂൾ മേനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ചക്രപാണിപുരം ഡിവിഷൻ മെമ്പർ കണ്ണൻ. എസ്.ലാൽ,ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷാ വിൻസന്റ്,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഒ.എസ്.ലത ,ഗ്രാമ പഞ്ചായത്തംഗം ജയരാജ്,ഹെഡ്മിസ്ട്രസ് ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീലാൽ,സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ,കലാ പരീശീലനപ്രോഗാം ബ്ലാക്ക് കോർഡിനേറ്റർ അസീർ തുടങ്ങിയവർ സംസാരിച്ചു.