തിരുവനന്തപുരം:കേരളാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി തിരുവനന്തപുരം ശിഷക് സദനിൽ നടക്കും.15ന് രാവിലെ 9.30ന് പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.11.30ന് വിദ്യാഭ്യാസ സെമിനാർ മന്ത്രി ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം തമ്പാനൂർ കൗൺസിലർ സി.ഹരികുമാർ ഉദ്ഘാടനം ചെയ്യും.സർവീസിൽ വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു പങ്കെടുക്കും.