
മുടപുരം: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധിതിയുടെ ചിറയിൻകീഴ് ബ്ലോക്ക് തല ഉദ്‌ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈജല ബീഗം,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു.എസ്.സൈമൺ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീകല.ജി,കെ.മോഹനൻ, ബി.ഡി.ഒ ലെനിൻ.എൽ,കടയ്ക്കാവൂർ കൃഷി ഓഫീസർ രാഹുൽ.എസ്.എം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ കാർഷിക വിഷയങ്ങളെ കുറിച്ച് ഡോ.സുഷ.വി.എസ്, ഡോ.അനുരാജൻ, രാഹുൽ.എസ്.എം, ബിന്ദു.ആർ.മാത്യുസ്, സഫർ, ഹാറൂൺ എന്നിവർ ക്ലാസെടുത്തു.