തിരുവനന്തപുരം: കിളിമാനൂർ, ഊമൺപള്ളിക്കര ഷിർദ്ദിമലയിൽ 16ന് ഷിർദ്ദിസായി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും ധർമ്മശാലയുയടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും.കിളിമാനൂർ പുതിയകാവ് ദേവീക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ പോറ്റി 11.45ന് ശിലാസ്ഥാപന കർമ്മം നിർവഹിക്കും.വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വര സ്വാമികളുടെ മഹനീയ സാന്നിദ്ധ്യവും ഉണ്ടാകും. അന്നേദിനം 11ന് കിളിമാനൂർ രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ നടക്കുന്ന ചടങ്ങിൽ കിളിമാനൂർ ടി.ഷാജിയുടെ 'പഠന വൈകല്യങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്ന പുസ്തകം ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പ്രകാശനം ചെയ്യും. കവി കല്ലറ അജയൻ പുസ്തകം ഏറ്റുവാങ്ങും. രാവിലെ 9.30 മുതൽ വിജയൻ ഗ്രാമസംഗീതികയുടെ നേതൃത്വത്തിലുള്ള ഭജനയും വിവിധ ഗായകർ അവതരിപ്പിക്കുന്ന സായിസർഗ്ഗോത്സവവും ഉണ്ടായിരിക്കും.