തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വലിയതുറ ശാഖയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്‌തതി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു ഇന്ന് വൈകിട്ട് 6ന് നിർവഹിക്കും.സ‌പ്‌തതി സ്‌മാരക മന്ദിരോദ്ഘാടനം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രംരാജ് നിർവഹിക്കും.മുൻമന്ത്രി വി.എസ് ശിവകുമാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വി.വി രാജേഷ് വിശിഷ്‌ടാതിഥിയാകും. യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി എസ്.രഞ്ജിത്ത് അനുഗ്രഹപ്രഭാഷണം നടത്തും.ആലുവിള അജിത്ത് സപ്‌തതി സന്ദേശം നൽകുന്ന ചടങ്ങിൽ ജെ.ഗിരീശൻ,എസ്.എൽ.വിസദാനന്ദൻ,കെ.ശ്രീകുമാർ,ജി.രാജൻ,ആർ.വിജയൻ,വി.ഷിബു,ഗീതാ ജയൻ തുടങ്ങിയവർ പങ്കെടുക്കും.