
വർക്കല :കൊവിഡ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിനിയായ നഴ്സ് സരിതയ്ക്ക് ആദരമർപ്പിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നഴ്സസ് ദിനാചരണം നടത്തി.സരിതാദിനം എന്ന പേരിൽ നടന്ന പരിപാടി വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.ചിറയിൻകീഴ് താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗീത, വർക്കല താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് അജിതകുമാരി എന്നിവരെ പൊന്നാടയണിയിച്ചു. ശിവഗിരി മിഷൻ ആശുപത്രിയിലെ എല്ലാ നഴ്സിംഗ് ജീവനക്കാരെയും ഉപഹാരം നൽകി ആദരിച്ചു.ശിവഗിരി നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഗ്രേസമ്മ ജോസഫ്, സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ആര്യബെൻ മണിയൻ, ശിവഗിരി മിഷൻ ആശുപത്രി അഡ്മി നിസ്ട്രേറ്റീവ് ഓഫീസർ എ.മനോജ്, ആർ.എം.ഒ. ഡോ. ജോഷി, ഡയറക്ടർ ഡോ. നിഷാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും നടന്നു.