തിരുവനന്തപുരം:കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സൗത്ത്‌,നോർത്ത്‌ ജില്ലാ കമ്മിറ്റികൾക്കായുള്ള ആസ്ഥാന മന്ദിരത്തിന്‌ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ തറക്കല്ലിട്ടു.കുന്നുകുഴി ചിന്താ പബ്ലിഷേഴ്‌സ്‌ സമുച്ചയത്തിന്‌ സമീപമാണ്‌ കെട്ടിടം നിർമ്മിക്കുന്നത്‌.നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ.സുരേഷ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം.വിജയകുമാർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം.എ നാസർ, ജനറൽ സെക്രട്ടറി ഡോ.എസ്‌.ആർ മോഹനചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ, മുൻ സംസ്ഥാന സെക്രട്ടറി എസ്‌.ജയിൽ കുമാർ, നോർത്ത്‌ ജില്ലാ സെക്രട്ടറി എസ്‌.അരവിന്ദ്‌, സൗത്ത്‌ ജില്ലാ സെക്രട്ടറി എ.പി. അജിത്‌ എന്നിവർ പങ്കെടുത്തു.