p

തിരുവനന്തപുരം: കേരള സർവകലാശാല ഡിസംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബി കോം. (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ/സപ്ലിമെന്ററി - 2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 23 വരെ അപേക്ഷിക്കാം.

ബി.ടെക് ഡിസംബർ 2021 (2008 സ്‌കീം) ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ ഡേ​റ്റാബേസ് ലാബ് , കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ ഒബ്‌ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്, ആപ്ലിക്കേഷൻ സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 18 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ.

കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസർ ലാബ്, സിസ്​റ്റം സോഫ്​റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 20ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ.

ബി.എ/ബി കോം/ബി.എഅഫ്സൽ-ഉൽ-ഉലാമ/ബി.കോം അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ (2021 അഡ്മിഷൻ) എന്നീ കോഴ്സുകൾക്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷൻ മുഖേന 2625രൂപ പിഴയോടെയും ബി.ബി.എ കോഴ്സിന് 3150 രൂപ പിഴയോടെയും അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ നീട്ടി.

ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലി​റ്ററേച്ചർ കോഴ്സിന്റെ (മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) ആറാം സെമസ്​റ്റർ മേയ് 2022 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.