തിരുവനന്തപുരം: സി.പി.ഐ പേട്ട ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9.30ന് പേട്ട വൈ.എം.എ ഹാളിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് 4ന് നടക്കുന്ന കുടുംബസംഗമം ജില്ലാ സെക്രട്ടറി മാങ്കാട് രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.ജെ.വേണുഗോപാലൻ നായർ,കെ.പി ശങ്കരദാസ്,വി.പി ഉണ്ണികൃഷ്‌ണൻ,രാധാകൃഷ്‌ണൻ നായർ,മുരളി പ്രതാപ്,കുര്യാത്തി മോഹനൻ,ശ്രീവരാഹം വിജയകുമാർ,ശിവകുമാരൻ നായർ,രാഖി രവികുമാർ,അൽജിഹാൻ തുടങ്ങിയവർ പങ്കെടുക്കും.