
വിഴിഞ്ഞം: ഈർക്കിൽ വിറ്റ് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റയ്‌ക്ക് ജീവിച്ചിരുന്ന മുല്ലൂർ പനവിളകോട് തങ്കമണിക്ക് സ്നേഹ ഭവനം ഒരുങ്ങുന്നു. വിഴിഞ്ഞം സ. അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ 'തലോടൽ" എന്ന പദ്ധതി പ്രകാരമാണ് സ്നേഹ ഭവനം ഒരുക്കുന്നത്. വീടിന്റെ തറക്കല്ലിടൽ വെള്ളിയാഴ്ച രാവിലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു.
ചടങ്ങിൽ സി.പി.എം കോവളം ഏരിയ സെക്രട്ടറിയും ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ പി. എസ്. ഹരികുമാർ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.ജെ. സുക്കാർണോ, വണ്ടിത്തടം മധു, കെ. ജി. സനൽകുമാർ, ഉച്ചക്കട ചന്ദ്രൻ, സി.പി.എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ, ചാരിറ്റബിൾ കോർഡിനേറ്റർ ബിജു, ബിനു നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തു.
സ്വന്തമായി വരുമാനം ഇല്ലാത്ത തങ്കമണി സാമൂഹിക സുരക്ഷാ പെൻഷനും റേഷനും കൊണ്ടായിരുന്നു ജീവിതം തള്ളിനീക്കിയത്. ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം. മക്കൾ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചിരുന്നു.