reni

കിളിമാനൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ രഞ്ചിത്ത് കുമാർ (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. കിളിമാനൂർ ടൗൺ ഹാളിന് സമീപം കെ.എസ്.ആർ.ടി സി ഡിപ്പോയിലേക്ക് തിരിയുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ രഞ്ചിത്തിന്റെ ബൈക്ക് വന്നിടിക്കുകയായിരുന്നന്ന് പൊലിസ് പറയുന്നു.തുടർന്ന് പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: പ്രീജ.