പോത്തൻകോട്:അഖില ഭാരതീയ സന്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളം,തമിഴ്‌നാട്,കർണ്ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ സന്യാസിമാരെ പങ്കെടുപ്പിച്ച് നടത്തുന്ന ദക്ഷിണ ഭാരത സന്യാസി സംഗമം 14 ,15 തീയതികളിൽ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നടക്കും.15ന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ശാന്താനന്ദ മഹർഷി,ഗരുഡാനന്ദ സ്വാമി,സ്വാമി രമണ പ്രസാദാനന്ദ ഗിരി,പ്രഭാകരാനന്ദ സരസ്വതി,സായിശ്വർ മഹരാജ് എന്നിവർ അറിയിച്ചു.