പോത്തൻകോട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഡെന്റൽ കോൺഫറൻസ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിബു ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ നവജ്യോത് ഖോസ, ഡോ. സുദീപ് ശരത് ചന്ദ്രൻ ,ഡോ. അശോക് ഗോപൻ,ഡോ.അനീഷ്.പി, ഡോ. ബിജു എ. നായർ, ഡോ. അരുൺ റോയ്, ഡോ. പ്രേംജിത്, ഡോ. അഭിലാഷ്, ഡോ. അരുൺ .എസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായുള്ള കോൺഫറൻസ് കോഴ്സുകളും സയിന്റിഫിക് സെക്ഷനുകളും നടന്നു. ഇന്ന് രാവിലെ 9 മുതൽ ദന്ത ചികിത്സാരംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ച് സെമിനാറും ശാസ്ത്ര പ്രബന്ധങ്ങളുടെ അവതരണവും ഡെന്റൽ പ്രദർശനവും നടക്കും.15 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തോടെ പരിപാടികൾ അവസാനിക്കും.