
കണ്ണൂർ: എളേരിത്തട്ട് ഇ.കെ .നായനാർ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പൽ കണ്ണൂർ രാമതെരു അഴീക്കോടൻ നഗറിലെ 'ജാനകി കൃഷ്ണ'യിൽ പ്രൊഫ. ടി. രാഘവൻ (76) നിര്യാതനായി. അലവിൽ ആറാംകോട്ടത്തെ പരേതരായ തെക്കുംഭാഗത്ത് കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്.
. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, മടപ്പള്ളി ഗവ. കോളേജ്, കാസർകോട് ഗവ. കോളേജ് എന്നിവിടങ്ങളിൽ സാമ്പത്തികശാസ്ത്രം അദ്ധ്യാപകനായിരുന്നു. ജനകീയാസൂത്രണത്തിന്റെ സംസ്ഥാന പരിശീലകനായി കിലയിലും പ്രവർത്തിച്ചു.. കണ്ണൂർ ഗവ. വനിതാ കോളേജ്, പറശിനിക്കടവ് സ്‌നേക്ക് പാർക്ക്, കണ്ണൂർ കോ– ഓപ്പറേറ്റീവ് കോളേജ് എന്നിവ സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഭാര്യ: രജിത. മക്കൾ: പ്രസൂൺ (യു.കെ), അനുപമ (ജർമ്മനി). മരുമക്കൾ: സുരേഷ്, ഷൈന. .