prathi

തൃശൂർ: മെട്രോ നഗരങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് ലഹരിമരുന്ന് കൊണ്ടുവന്ന് കേരളത്തിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ മണ്ണുത്തി എസ്.എച്ച്.ഒ ശശിധരൻപിള്ളയും സംഘവും അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് മണത്തല സ്വദേശി ഹാദിരകത്ത് വീട്ടിൽ ബർഹനുദ്ദീനെ(26) ആണ് മണ്ണുത്തിയിൽ നിന്നും 200 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്.

ആറുമാസമായി ബംഗളൂരു നിന്നും ഇയാൾ മാരകമയക്കുമരുന്ന് കൊണ്ടുവന്ന് തൃശൂർ, എറണാകുളം ജില്ലകളിലായി വിൽപ്പന നടത്തി വരികയായിരുന്നു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ആറ് ലക്ഷത്തോളം രൂപ വില വരും. ബംഗളൂരു നിന്നും ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വരികയായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മണ്ണുത്തിയിൽ വച്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ: പ്രദീപ് കുമാർ, ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രജിത, അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, നിരാജ്‌മോൻ, ഷാഡോ പൊലീസ് എസ്.ഐമാരായ സുവൃതകുമാർ, റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ, ജീവൻ, പഴനിസാമി, പ്രദീപ്, ശരത്, ആശിഷ്, സുജിത് ലികേഷ്, വിപിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.