തിരുവനന്തപുരം: കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് കിഴക്കേകോട്ട ശ്രീദേവി കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ദിനൂപ്. പി.ജി അദ്ധ്യക്ഷനായിരിക്കും. അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർമാരായ ബി. മുരളീകൃഷ്ണൻ, എ.കെ. ശശികുമാർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാരായ കെ. മനോജ്കുമാർ, ഷാജി മാധവൻ, എം.പി. ജെയിംസ്, ആർ. രാജീവ്, അസോസിയേഷൻ സെക്രട്ടറി കുര്യൻ ജോൺ, ട്രഷറർ ഫിറോസ് ബിൻ ഇസ്‌മായിൽ തുടങ്ങിയവർ സംസാരിക്കും.