peyad

മലയിൻകീഴ് : പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സ്നേഹക്കൂട്ടായ്മ 'പുനർജനി' യുടെ ഉദ്ഘാടനം സദാശിവൻനായർ (റിട്ട.ഹെഡ്മാസ്റ്റർ)നി‌ർവഹിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന കൂട്ടായ്മയിൽ 1950 മുതൽ വിവിധ കാലഘട്ടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നവർ പങ്കെടുത്തു.ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ. മധുസൂദനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.എല്ലാവർഷവും ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും അംഗങ്ങളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് 'പുനർജനി'കൂട്ടായ്മയ്ക്ക് രൂപം നൽകിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്.റോയി അറിയിച്ചു.