തിരുവനന്തപുരം:ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഐ.ടി.കമ്പനിയായ പ്രസ് ഗാനേ അസോസിയേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിൽ പുതിയ ഒാഫീസ് തുറന്നു.കേരള ഐ.ടി.പാർക്ക് സി.ഇ.ഒ.ജോൺ എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്രസ് ഗാനേയുടെ ഒാപറേഷൻസ് വിഭാഗം മേധാവി സുനിൽകുമാർ സന്നിഹിതനായിരുന്നു.ബൈനറി ഫൗണ്ടേയ്ൻ സൊലുഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം പ്രസ് ഗാനേ അസോസിയേറ്റ്സ് ഏറ്റെടുക്കുകയായിരുന്നു.