
തിരുവനന്തപുരം:ഏക സിവിൽ കോഡിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രഖ്യാപനവും രാഷ്ട്രപതിക്കുള്ള കത്തയ്ക്കലും ജനറൽ പോസ്റ്റ് ഓഫീസ് പഠിക്കൽ സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു,മുസ്ലിംലീഗ് ദേശീയസമിതി അംഗം കെ.എച്ച്.എം.അഷ്റഫ്,വിഴിഞ്ഞം ഹനീഫ്,ബീമാപള്ളി സക്കീർ, പാപ്പനംകോട് അൻസാരി, ആമച്ചൽ ഷാജഹാൻ,നേമം ജബ്ബാർ,എ.എൽ.എം. കാസിം, ഡോ.അഴീക്കോട് സലിം,കണിയാപുരം ഇ.കെ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.