
മുടപുരം:ചിറയിൻകീഴ് കയർ പ്രോജക്ടിനു കീഴിലുള്ള വർക്കല,കടയ്ക്കാവൂർ കയർമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും മേഖലാ യോഗം ചേർന്നു.അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ അദ്ധ്യക്ഷത വഹിച്ചു.വർക്കല,കടയ്ക്കാവൂർ കയർ സർക്കിളിന് കീഴിലുള്ള കയർ സംഘങ്ങളുടെ പ്രവർത്തനത്തിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തു.കയർ വികസന ഡയറക്ടർ വി.ആർ. വിനോദ്,ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം ആർ.സുഭാഷ്,കയർ അഡീഷണൽ ഡയറക്ടർ കെ.നാരായണൻകുട്ടി,കയർ പ്രോജക്ട് ഓഫീസർ,കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി.ശശീന്ദ്രൻ, കയർഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ കഠിനംകുളം സാബു,ആർ.അജിത് കുമാർ,കയർ സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കയർ വികസന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ,കയർഫെഡ് റീജിയണൽ ഓഫീസർ ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.