
വിഴിഞ്ഞം:ലയൺസ് ക്ലബും മരുതൂർക്കോണം പി.ടി.എം.ഐ.ടി.ഇയും വിഴിഞ്ഞം ജനമൈത്രി പൊലീസും സംയുക്തമായി കിംസ് കാൻസർ കെയർ ആശുപത്രി,ചൈതന്യ ഹോസ്‌പിറ്റൽ,ശാരദ ആയുർവേദ ഹോസ്‌പിറ്റൽ, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്‌പിറ്റൽ എന്നിവരുടെ സഹകരണത്തോടെ വനിതകൾക്കായി
ബ്രെസ്റ്റ് ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും ആയുർവേദ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.വിഴിഞ്ഞം ജനമൈത്രി പൊലീസ് എസ്. ഐ സമ്പത്ത് ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ അനുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം സി.ആർ.ഒ ജോൺ ബ്രിട്ടോ,ഡി.എൽ.ഇ.ഡി കോർഡിനേറ്റർ ലക്ഷ്മി,വിഴിഞ്ഞം ലയൺസ് ക്ലബ് പ്രൊജക്റ്റ് കോർഡിനേറ്റർ അഭിലാഷ്,ട്രഷറർ സദാശിവൻ,ഡയറക്ടർ ബോർഡ് അംഗം ആനന്ദ് രാജ്,ചൈതന്യ കണ്ണാശുപത്രി ഡോക്ടർമാരായ ജോസ്മിർ,നിഷ, കിംസ് ഹോസ്‌പിറ്റൽ കാൻസർ ക്യാമ്പ് കോർഡിനേറ്റർ ജേക്കബ്, ശാരദ ആയുർവേദ ആശുപത്രി ഡോക്ടർ പ്രിയേന്തു അരുൺ,രാമകൃഷ്ണ ആശുപത്രി ഡോക്ടർ ഹേമന്ത്,ബ്ലഡ് ബാങ്ക് കോർഡിനേറ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.