p

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 20,808 വീടുകളുടെ താക്കോൽദാനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം കഠിനംകുളം 16-ാം വാർഡിൽ വൈകിട്ട് നാലിനാണ് സംസ്ഥാനതല ഉദ്ഘാടനംം. 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഒപ്പം മറ്റു ഭാഗങ്ങളിൽ പൂർത്തിയായ ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും നടക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പട്ടികജാതി- പട്ടികവർഗ, മത്സ്യമേഖലകളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയാതെ പോയവർക്ക് പ്രത്യേക പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണി"ൽ 1712.56 സെന്റ് സ്ഥലവും 1000 പേർക്ക് ഭൂമി നൽകുന്നതിന് 25 കോടി രൂപയുടെ സ്‌പോൺസർഷിപ്പും ലഭിച്ചു.