തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർദ്ധന ആലോചിച്ച് നടപ്പാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പിരിറ്റിന്റെ വില ലിറ്ററുകണക്കിന് വർദ്ധിക്കുകയാണ്. ജവാൻ മാത്രമല്ല എല്ലാ കമ്പനികൾക്കും മദ്യം സപ്ളൈ ചെയ്യാൻ കഴിയാതെ വരും. ബിവറേജസ് കോർപ്പറേഷൻ വലിയ നഷ്ടത്തിലാണ്. മദ്യവില വർദ്ധനയുടെ കാര്യത്തിൽ നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 മതനിരപേക്ഷമല്ലാത്ത നിലപാടുകളെ ഒറ്റപ്പെടുത്തണം

മതനിരപേക്ഷമല്ലാത്ത നിലപാടുകളെ ഒറ്റപ്പെടുത്തി മുന്നോട്ടു പോകണമെന്ന് സമസ്ത വിഷയത്തിൽ മന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങളിൽ സി.പി.എം സെക്രട്ടേറിയറ്റ് കൂടി പ്രസ്താവനയിറക്കേണ്ട കാര്യമില്ല. പി.സി ജോർജ് വർഗീയ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.