
വെമ്പായം:മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ ആലിയാട്-കുന്നിക്കോട് ഏലായിൽ വിത്ത് വിതച്ച് നിർവഹിച്ചു.തൊഴിലുറപ്പ്,കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീ കു ട്ടായ്മകളാണ് 2.5 ഏക്കർ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി തരിശ് കൃഷി ചെയ്യുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കുതിരകളം ജയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലേഖാ കുമാരി, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ,സുരേഷ് കുമാർ,സഹീറത്ത് ബീവി,പുഷ്പലത ബിനു, സുധീഷ്,സുനിത,ബിന്ദു,അനി,ഗീതാകുമാരി കൃഷി ഓഫീസർ സതീഷ് കുമാർ കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ,ഹരിതകർമ്മ സേനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.