
വക്കം : വക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിനു മുന്നിലെ ഗാന്ധി പ്രതിമയുടെ അനാവരണവും ടാലന്റ് ബാങ്ക് സമ്മാന വിതരണവും സമ്മേളന ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: ഡി .സുരേഷ് കുമാർ നിർവ്വഹിച്ചു.
കുട്ടികൾക്കായുള്ള വേനൽവര ചിത്ര പ്രദർശനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസയും സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായുള്ള യൂണിഫോം വിതരണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി ജൂലിയും ഗാന്ധി ശില്പം സ്കുളിന് ഒരുക്കിയ 90 ലെ എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്കുള്ള കൃതജ്ഞതാ പത്രം പി.ടി.എ. പ്രസിഡന്റ് മഞ്ചു മോനും നൽകി. ജില്ലാ പഞ്ചായത്ത് അംഗം ആർ .സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജയ, ആർ .രാജേഷ്, ഒമനാദേവി, ലിജിൻ, കെ.പി.സന്തോഷ് കുമാർ, കെ.ഷീലാ കുമാരി തുടങ്ങിയവർ സംസാരിച്ചു.