
കിളിമാനൂർ: സി.പി.ഐ നഗരൂർ ലോക്കൽ സമ്മേളനത്തിന്റെ കുടുംബ സംഗമം നഗരൂർ അബ്ദുൾ ഖാദർ മൗലവി നഗറിൽ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി, സെക്രട്ടേറിയറ്റംഗങ്ങളായ.വി.സോമരാജകുറുപ്പ്, ജി.എൽ.അജീഷ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വാസുദേവ കുറുപ്പ്,എസ്.സത്യശീലൻ, ധനപാലൻ നായർ,കാരേറ്റ് ജെ.സുരേഷ്,എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്.റജി,കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള,സ്വാഗത സംഘം കൺവീനർ ആർ.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശശിധരൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ശ്യാംമോഹൻ നന്ദിയും പറഞ്ഞു.