p

തിരുവനന്തപുരം: ഖാദി-ഗ്രാമ വ്യവസായ ബോർഡിൽ കുഷ്ഠരോഗികൾക്കും ശ്രവണ, ശബ്ദ പരിമിതർക്കും അംഗമാകാൻ അവസരമൊരുക്കിക്കൊണ്ട് 1957ലെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവിലെ നിയമപ്രകാരം ബധിരതയും കുഷ്ഠരോഗവും ബോർഡംഗമാകുന്നതിനുള്ള അയോഗ്യതകളാണ്. കുഷ്ഠരോഗികളെ അവഗണിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ പരാമർശം ഒഴിവാക്കണമെന്ന് 2018ൽ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിക്കുള്ള തീരുമാനം.

ഇതിനൊപ്പം ബധിരരെയും മൂകരെയും ബോർഡ് അംഗങ്ങളാക്കാൻ കൂടി ഭേദഗതിയാവാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.