photo

നെടുമങ്ങാട് :വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ ജി.ആർ അനിൽ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പൊതു വിതരണ, ഉപഭോക്തൃ കാര്യ കമ്മിഷണർ ഡോ. ഡി. സജിത് ബാബു സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർമാൻ എസ് .രവീന്ദ്രൻ,സി പി എം ഏര്യാ സെക്രട്ടറി ആർ. ജയദേവൻ,സി .പി. ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഹരികേശൻ നായർ , ബി. സതീശൻ,പി.വസന്തകുമാരി,എസ്.സിന്ധു,എസ്.അജിത,കൗൺസിലർ ലേഖാ വിക്രമൻ,എൻ.ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു.റേഷനിംങ് കൺട്രോളർ എസ്. കെ ശ്രീലത നന്ദി പറഞ്ഞു.