kirankumar

വിതുര: മേമല സ്വദേശി പതിനെട്ടുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മേമല വലിയവേങ്കാട് അരുൺ സദനത്തിൽ കിരൺകുമാർ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മുപ്പതിന് രാവിലെ അച്ഛനും അമ്മയും തൊഴിലുറപ്പ് ജോലിക്കുപോയ സമയത്താണ് നന്ദന തൂങ്ങിമരിച്ചത്.ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് കിരൺകുമാർ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിനെ തുടർന്ന് രണ്ട് വ‌ർഷത്തിനകം വിവാഹം നടത്താമെന്ന് ബന്ധുക്കൾ തീരുമാനിക്കുകയും ചെയ്തു.ഇതിനിടെ, കിരൺകുമാർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു .ഇതിനാലാണ് യുവതി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.വിതുര സി.ഐ. എസ്.ശ്രീജിത്,എസ്.ഐ.വിനോദ്കുമാർ, എ.എസ്.ഐ പത്മരാജ് എന്നിവർ ചേർന്നാണ് അരുൺകുമാറിനെ അറസ്റ്റുചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പടം

കിരൺകുമാർ (26)