വർക്കല :ചെമ്മരുതി കാർഷിക വകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് വി.ജോയി എം.എൽ.എ തുടക്കം കുറിച്ചു. കുടുംബങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, വിഷരഹിത ഭക്ഷ്യോത്പാദനം, പ്രകൃതി സംരക്ഷണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

ഒരു സെന്റ് ഭൂമിയിൽ മട്ടുപ്പാവ് കൃഷി, ഹൈടെക് കൃഷി തുടങ്ങിയവ നടത്തും. ഇതിനായി വാർഡുതല കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. വിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് അംഗം ജി.എസ്. സുനിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എസ്.പ്രീതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലിനീസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നജുമ സാബു, എസ്.മണിലാൽ, ജില്ലാ പഞ്ചായത്തംഗം ഗീത നസീർ, ബ്ലോക്ക് അംഗങ്ങളായ വി.സുശീലൻ, വി.ജെസ്സി തുടങ്ങിയവർ പങ്കെടുത്തു.